'ഈ ബുര്‍ഖ കത്തിച്ചുചാമ്പലാക്കിയ പോലെ ഐഎസിനെയും ചാമ്പലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..' വര്‍ഷങ്ങള്‍ നീണ്ട തടവിന് ശേഷം ഐഎസില്‍ നിന്ന് മോചിതയായ യസീദി വനിത ഇസ്ര ബുര്‍ഖയൂരി അതില്‍ തീകൊളുത്തി പറഞ്ഞത് ഇപ്രകാരമാണ്. വര്‍ഷങ്ങളായി ഐഎസിന്റെ ലൈംഗിക അടിമയായിരുന്നു 20കാരിയായ ഇസ്ര.
'ആദ്യതവണ ബുര്‍ഖ എന്നോട് ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. ഇതെന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഞാനിത് ഒരിക്കലും ധരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷെ അവരെന്നെ നിര്‍ബന്ധിച്ചു. ഞാന്‍ മാത്രമല്ല തടവിലുള്ള എല്ലാ സ്ത്രീകളും ഇതുതന്നെയാണ് ധരിക്കുന്നതെന്ന് അവരെന്നോട് പറഞ്ഞു.
പക്ഷേ തനിച്ചാവുന്ന അവസരങ്ങളില്‍ ഞാനിത് അഴിച്ചുമാറ്റും. ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങരുതെന്നും പുരുഷന്മാര്‍ക്ക് മുന്നില്‍ വരരുതെന്നും അവരെന്നോട് ആവശ്യപ്പെട്ടിരുന്നു.'
ഇസ്ര മാത്രമല്ല ഇസ്രക്ക് പിറകില്‍ ഐഎസിന്റെ ലൈംഗിക അടിമകളായിരുന്ന നിരവധി സ്ത്രീകളുടെ ഒരു നിര തന്നെ ആ മരുഭൂമിയില്‍ നിരന്നിരുന്നു. ഐഎസ് വേട്ട നടത്തുന്ന കുര്‍ദ് സൈന്യമാണ് ഇവരുടെ മോചനം സാധ്യമാക്കിയത്. ഓരോരുത്തരും കുര്‍ദിഷ് പെണ്‍സൈന്യത്തിന്റെ സഹായത്തോടെ ബുര്‍ഖ അഴിച്ചുമാറ്റുകയും കത്തിക്കുകയും ചെയ്ത് തങ്ങള്‍ ഇനി സ്വതന്ത്രരാണെന്ന് പ്രഖ്യാപിച്ചു.
Content Highlights: I wish I could burn ISIS like I burn these clothes, Yazidi sex slave Israa,ISIS
Courtesy : Dailymail