ഹരിയാണയിലെ ആദ്യ വനിതാ കണ്ടക്ടര്‍, എട്ടുവര്‍ഷത്തെ അലച്ചിലുകള്‍ക്കൊടുവില്‍ കണ്ടെത്തിയ ആദ്യ ജോലി ശര്‍മിളക്ക് നല്‍കിയ വിശേഷണം.
ഹരിയാണ റോഡ്‌വെയ്‌സിലെ ആദ്യ വനിതാ കണ്ടക്ടറാണ് ശര്‍മിള. ശര്‍മിളയുടെ കാലുകളില്‍ ഒന്നിന് 40 ശതമാനത്തോളം അംഗവൈകല്യമുണ്ട്. അതിനാല്‍ തന്നെ ജോലി ലഭിക്കുക എളുപ്പമായിരുന്നില്ല. രണ്ടു പെണ്‍മക്കളാണ് ഇവര്‍ക്ക്.
ഭര്‍ത്താവിനും പറയത്തക്ക ജോലിയൊന്നുമുണ്ടായിരുന്നില്ല. ജോലിക്കായുള്ള തിരച്ചില്‍ തകൃതിയായി തുടരുന്നതിനിടയിലാണ് ഈ ഒഴിവ് ശ്രദ്ധയില്‍ പെടുന്നതും അപേക്ഷിക്കുന്നതും.
ബസ് കണ്ടക്ടറായി ഹരിയാണയില്‍ നിയമിക്കപ്പെട്ട രണ്ടുസ്ത്രീകളില്‍ ഒരാളാണ് ശര്‍മിള. നിര്‍മല റാണിയാണ് രണ്ടാമത്തെയാള്‍. ഈ വര്‍ഷമാദ്യം 30 കാരിയായ അര്‍ച്ചനയെ ഡ്രൈവറായി നിയമിച്ചിരുന്നു.
19,000 ജോലിക്കാരാണ് ഹരിയാണ റോഡ്‌വെയ്‌സില്‍ ഉള്ളത്. 4,100 ബസ് സര്‍വീസുകളുണ്ട്. ദിവസം 12 ലക്ഷം ആളുകളാണ് യാത്രക്കായി റോഡ്‌വെയ്‌സിനെ ആശ്രയിക്കുന്നത്.
Content highlights: Haryana's first female woman Conductor
Share this Article
Related Topics