പ്രസവം ആശുപത്രിയില്‍ വേണ്ട, വീട്ടില്‍ മതിയെന്ന് മേഗന്‍: കാരണം ഇങ്ങനെ


2 min read
Read later
Print
Share

കുഞ്ഞിന്റെ ജനനം തികച്ചും സ്വകാര്യമാക്കി വയ്ക്കാനുള്ള നിര്‍ദേശം ഇരുവരും നല്‍കിയതായും റിപ്പോര്‍ട്ട് ഉണ്ട്.

പുതിയ അതിഥി വരാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കവേ വലിയ കാത്തിരിപ്പിലാണ് ബക്കിങ്ഹാം കൊട്ടാരം. എന്നാല്‍ കുഞ്ഞിന്റെ ജനനത്തിന് കൂടുതല്‍ പ്രശസ്തി നല്‍കാതെ രഹസ്യമാക്കി വയ്ക്കാനാണ് ഹാരി-മേഗൻ ദമ്പതികളുടെ തീരുമാനം. സ്വകാര്യത ഉറപ്പിക്കുന്നതിന്റെ ഭാഗമായി പ്രസവം ആശുപത്രിയില്‍ നിന്നു മാറ്റി വീട്ടിലാക്കാനുള്ള തീരുമാനമാണ് മേഗന്‍ എടുത്തിരിക്കുന്നതെന്ന സൂചനയുമുണ്ട്.

വില്ല്യം-കേറ്റ് ദമ്പതികളുടെ മൂന്നു കുട്ടികളുടെയും ജനന സമയത്ത് ലണ്ടനിലെ സെന്റ് മേരിസ് ആശുപത്രിയിലെ സ്വകാര്യ മെറ്റേണിറ്റി യൂണിറ്റിന് മുന്നിൽ വന്‍ മാധ്യമപ്പട തന്നെ കാത്തുനില്‍പ്പുണ്ടായിരുന്നു. 2013ല്‍ പ്രിന്‍സ് ജോര്‍ജ് പിറന്നപ്പോഴും 2015ല്‍ പ്രിന്‍സ് ഷാര്‍ലെറ്റ് പിറന്നപ്പോഴും കഴിഞ്ഞ വര്‍ഷം പ്രിന്‍സ് ലൂയിസ് പിറന്നപ്പോഴും ഇത് ആവര്‍ത്തിച്ചു. അതുകൊണ്ട് തന്നെ മേഗനും ഹാരിയും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇരുവരും കുഞ്ഞു പിറക്കുന്നതിന്റെ സന്തോഷം കൊട്ടാരത്തിനുള്ളില്‍ തന്നെ സ്വകാര്യമായി ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

മേഗനും ഹാരിയും അവരുടെ മെഡിക്കല്‍ സംഘത്തിന്റെയും ആശുപത്രിയുടെയും വിവരങ്ങള്‍ പുറത്തുവിടാത്തത് പ്രസവം വീട്ടില്‍ നടത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കാണുന്നത്. സാധാരണയായി പ്രസവത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴാണ് കൊട്ടാരം ആദ്യത്തെ അറിയിപ്പ് പുറപ്പെടുവിക്കുന്നത്. കുഞ്ഞു ജനിച്ചതിനു ശേഷമാണ് രണ്ടാമത്തെ അറിയിപ്പ് നല്‍കുക. കുഞ്ഞു ജനിച്ച് സന്തോഷം ലോകത്തെ അറിയിക്കും മുമ്പ് ഇരുവരും ചേര്‍ന്ന് ആഘോഷിക്കാനാണ് തീരുമാനം. അതിനുശേഷം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് വിവരം ലോകത്തോട് പങ്കുവയ്ക്കും. ഇതിനുശേഷമായിരിക്കും കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തുവിടുക.

ഇതിന് ശേഷമാണ് കുഞ്ഞിന്റെ പേര് ലോകത്തെ അറിയിക്കുക. പെണ്‍കുട്ടിയാണെങ്കില്‍ ഡയാന എന്ന പേരിനാണ് ആദ്യ മുന്‍ഗണന. അതിനുശേഷം വിക്‌ടോറിയ, ആലീസ് എന്ന പേരുകള്‍ പരിഗണിക്കും. ആണ്‍കുട്ടിയാണെങ്കില്‍ ആല്‍ബര്‍ട്ട് എന്നോ ഫിലിപ്പ് എന്നോ ആയിരിക്കും പേര് നല്‍കുക. ഫോര്‍മോര്‍ കോട്ടേജാണ് മേഗന്‍ പ്രസവത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് സൂചന. എന്നാല്‍ പ്രസവം വീട്ടില്‍ തന്നെ നടത്തുന്നതില്‍ പലരും ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. ആദ്യത്തെ പ്രസവം വീട്ടില്‍ നടത്തുന്നത് കൂടുതല്‍ അപകടമാണെന്നും രണ്ടാമത്തെ പ്രസവം വീട്ടില്‍ നടത്തുന്നതായിരിക്കും കൂടുതല്‍ സുരക്ഷിതമെന്നും ഇരുവര്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്ക് നിദേശം നല്‍കിയതായും പറയുന്നു. എന്തായാലും കുഞ്ഞിന്റെ ജനനത്തിനായി കാത്തിരിക്കുകയാണ് ആരാധകരും കൊട്ടാരവും.

Content Highlights: Harry and Meghan on the day their baby’s born: Royal couple reveal they will keep details of their child private

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ദിവ്യ - കടലാസിൽ നിന്നൊരു പുലി

May 8, 2018


mathrubhumi

2 min

വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം പാപമോ? ഈ അമ്മയും മകളും പറയുന്നത്

Dec 20, 2017