ഹാരി രാജകുമാരന്റെ ഭാര്യ മെഗന്‍മാര്‍ക്കിള്‍ ഗര്‍ഭിണിയായ വാര്‍ത്ത ഇംഗ്ലണ്ടിനെ മുഴുവന്‍ സന്തോഷത്തിലാക്കിരുന്നു. അടുത്തവര്‍ഷം വസന്തകാലത്താണ് കുഞ്ഞിന്റെ ജനനം പ്രതീക്ഷിക്കുന്നതെന്ന് രാജകൊട്ടാരവുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനു ശേഷവും മെഗന്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നെങ്കിലും മെഗന്റെ വയര്‍ അത്രയും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഇക്കുറി ലണ്ടനില്‍ നടന്ന ബ്രിട്ടീഷ് ഫാഷന്‍ അവാര്‍ഡില്‍ ഏറെ ശ്രദ്ധിക്കപ്പെത് മെഗന്റെ കുഞ്ഞുവയറായിരുന്നു.
കറുപ്പുനിറത്തിലുള്ള വണ്‍ഷോള്‍ഡര്‍ ഗൗണ്‍ അണിഞ്ഞ് വേദിയില്‍ എത്തിയ മെഗന്‍, സംസാരിക്കുമ്പോള്‍ ക്യാമറക്കണ്ണുകള്‍ മുഴുവന്‍ ആ കുഞ്ഞുവയറിലേയ്ക്കായിരുന്നു. ലണ്ടനില്‍ നടന്ന ബ്രിട്ടീഷ് ഫാഷന്‍ അവാര്‍ഡില്‍ മെഗന്‍ എത്തിയത് സദസിനെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു. വേദിയിലേയ്ക്ക് നടന്നു വരുമ്പോഴും സദസിനോടു സംസാരിക്കുമ്പോഴും വളരെ കരുതലോടെ മെഗന്‍ തന്റെ കുഞ്ഞു വയര്‍ കൈകൊണ്ട് പൊതിഞ്ഞു പിടിച്ചിരുന്നു. മെഗന്റെ സാന്നിധ്യത്തോടൊപ്പം തന്നെ വേഷവും മെയ്ക്കപ്പും ഏറെ ശ്രദ്ധ നേടി.
മുടി മുഴുവനായി താഴ്ത്തി ബണ്‍ ചെയ്ത് മിനിമല്‍ മെയ്ക്കപ്പിലായിരുന്നു അവര്‍. ബ്രിട്ടിഷ് വുമണ്‍ വെയര്‍ ഡിസൈനറായ ക്ലെയര്‍ വെയിറ്റ് കെല്ലറിന്റെ ഡിസൈനിലുള്ളതായിരുന്നു കറുപ്പുനിറത്തിലുള്ള വണ്‍ ഡോര്‍ഡര്‍ ഗൗണ്‍. ലണ്ടന്‍ റോയല്‍ ആല്‍ബ്രട്ട് ഹാളില്‍ തിങ്കളാഴ്ച രാത്രി നടന്ന ഫാഷന്‍ അവാര്‍ഡില്‍ പ്രത്യേക അതിഥിയായാണ് മെഗന്‍ പങ്കെടുത്തത്. വേദിയില്‍ സംസാരിക്കുമ്പോഴും മെഗന്റെ ചലനങ്ങള്‍ ഏറെ ശ്രദ്ധയോടെയായിരുന്നു. സദസിനെ അഭിസംബോധന ചെയ്യുമ്പോള്‍തന്റെ കൈകൊണ്ട് കുഞ്ഞുവയര്‍ ഓമനിച്ചുകൊണ്ടിരുന്നതും ഏറെ ചര്‍ച്ചയായി.
Duchess of Sussex STUNS onlookers in surprise appearance at Fashion Awards