അമ്മയുടെ കൈകളില്‍ കുഞ്ഞുമേഗന്‍; കുഞ്ഞാവയെ കാത്തിരിക്കുന്ന രാജകുമാരിക്ക് അങ്കിളിന്റെ സമ്മാനം


1 min read
Read later
Print
Share

1981 ഓഗസ്റ്റ് 4-ന് ജനിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ലോസ് ആഞ്ചലസിലെ ആശുപത്രി മുറിയില്‍ അമ്മ ഡോറയ്‌ക്കൊപ്പം മേഗന്‍ ഇരിക്കുന്നത് ഉള്‍പ്പെടെയുള്ള മേഗന്റെ ആദ്യ ചിത്രങ്ങളാണ് അങ്കിള്‍ പങ്കുവച്ചിരിക്കുന്നത്.

മ്മയുടെ കൈകളില്‍ മണിക്കൂറുകള്‍ മാത്രം പ്രായമായ കുഞ്ഞു മേഗന്‍. ബക്കിങ്ഹാം കൊട്ടാരത്തിലേയ്ക്ക് പുതിയ അതിഥി വരാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് അങ്കിള്‍ ജോസഫ് ജോണ്‍സണ്‍ കുഞ്ഞു മേഗന്റെ ചിത്രങ്ങള്‍ ഡെയിലി മെയിലുമായി പങ്കുവച്ചിരിക്കുന്നത്.

1981 ഓഗസ്റ്റ് 4-ന് ജനിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ലോസ് ആഞ്ചലസിലെ ആശുപത്രി മുറിയില്‍ അമ്മ ഡോറയ്‌ക്കൊപ്പമുള്ള മേഗന്റെ ആദ്യ ചിത്രങ്ങളാണ് അങ്കിള്‍ പങ്കുവച്ചിരിക്കുന്നത്.

ഡെയിലി മെയിലുമായി ജോസഫ് ജോണ്‍ 30 ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടെ കുഞ്ഞു മേഗന്‍ ആദ്യമായി ബാര്‍ബി ക്യൂ കഴിക്കുന്ന ചിത്രം വരെ ഇക്കൂട്ടത്തില്‍ ഉണ്ട്. മേഗന്‍ ആദ്യമായി നടക്കുന്ന ചിത്രവും ഉണ്ട്.

മേഗനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച സ്ത്രീയാണ് മുത്തശ്ശി ജെനറ്റ് ജോണ്‍സണ്‍. ജെനറ്റ് ജോണ്‍സണ് ഒപ്പമുള്ള കുഞ്ഞു മേഗന്റെ ചിത്രവും ഈ കൂടെയുണ്ട്. മേഗന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലുള്ള ചിത്രങ്ങളും ഈ കളക്ക്ഷനില്‍ ഉണ്ട്. മേഗന്റെ ജനിച്ച സമയമായപ്പോഴേയ്ക്കും മാതാവ് ഡോറിയയും പിതാവ് ജോണ്‍സണും തമ്മിലുള്ള വിവാഹബന്ധത്തില്‍ വിള്ളലുകള്‍ വീണിരുന്നു.

മേഗന് ആറുവയസ് ഉള്ളപ്പോഴാണ് ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞത്. സാമ്പത്തിക കാരണങ്ങള്‍ മുന്‍നിര്‍ത്തി മേഗന്റെ കുട്ടിക്കാലത്ത് തന്നെ അമ്മ ജോലിക്ക് പോയി തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ മേഗന്‍ കൂടുതല്‍ സമയം ചിലവഴിച്ചിരുന്നത് മുത്തശ്ശിയുടെ കൂടെയായിരുന്നു.

Content Highlights: Duchess of Sussex Meghan, the FIRST photo... only hours old in the arms of her mother

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram