എയര്‍ഹോസറ്റ്‌സായ യുവതിക്ക് കാമുകന്റെ സര്‍പ്രൈസ് വിവാഹഭ്യര്‍ത്ഥന. റോമില്‍ നിന്നും ദുബായിലേയ്ക്ക് പറക്കുകയായിരുന്ന എമിറേറ്റ്‌സ് വിമാനത്തില്‍ വച്ചായിരുന്നു എയര്‍ഹോസ്റ്റസ് വിറ്റോറിയ്ക്ക് കാമുകന്‍ സ്‌റ്റെഫാനോ ക്യൂട്ട് സര്‍പ്രൈസ് ഒരുക്കി വിവാഹഭ്യര്‍ത്ഥന നടത്തിയത്. എമിറേറ്റ്‌സ് തന്നെ ഔദ്യോഗിക അക്കൗണ്ട് വഴിയാണ് വീഡിയോ ഇന്‍സറ്റ്്രഗാമില്‍ പങ്കുവച്ചത്.
സഹപ്രവര്‍ത്തകയ്ക്ക് സര്‍പ്രൈസ് നല്‍കാനായി വിക്‌റ്റോറിയ അറിയാതെ സഹപ്രവര്‍ത്തകരും ചില യാത്രക്കാരും ചേര്‍ന്ന് ഇക്കണോമി ക്ലാസ് അലങ്കരിച്ചു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷം വിക്‌ടോറിയയെ ജീവനക്കാര്‍ ഇക്കണോമി ക്ലാസിലേയ്ക്ക് പറഞ്ഞയക്കുകയായിരുന്നു. അലങ്കരിച്ച ക്യാബിനിലെത്തിയ വിക്‌ടോറിയ കണ്ടത് എല്ലാവരുടെയും മുഖത്ത് തന്റെ കാമുകന്റെ മുഖമുള്ള മാസ്‌ക്കും.
അമ്പരപ്പ് മാറും മുമ്പ് വിക്‌ടോറിയയുടെ മുമ്പില്‍ സ്‌റ്റെഫാനോ എത്തി നിലത്ത് മുട്ടുകുത്തി. തന്റെ പ്രിയപ്പെട്ടവളുടെ വിരലുകളില്‍ മോതിരം അണിയിച്ചു. കണ്ടു നിന്നു യാത്രക്കാര്‍ ഒന്നടങ്കം ഈ പ്രണയരംഗം മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തി. സ്‌റ്റെഫാനോ കരുതിവച്ച സര്‍പ്രൈസില്‍ സന്തോഷം കൊണ്ട് വിക്‌ടോറിയയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. യാത്രക്കാരാവട്ടെ ഈ മനോഹരനിമിഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.
Content Highlights: customer Stefano surprise his girlfriend Emirates’ cabin crew member Vittoria with a proposal,