ക്ഷണിക്കാതെ കല്ല്യാണത്തിന് വന്നു; പിന്നെ തേടിപ്പിടിച്ച് ജീവിതത്തിലേയ്ക്കും
1 min read
Read later
Print
Share
More
More
അന്ന് രാത്രി തന്നെ ആ പട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്ന വളര്‍ത്താന്‍ മരീലിയയും മാത്യൂസും തീരുമാനിച്ചു. പക്ഷേ, അവിടം മുഴുവന്‍ തിരഞ്ഞെങ്കിലും പട്ടിയെ കണ്ടെത്താനായില്ല. പിന്മാറാന്‍ അവന്‍ തയ്യാറല്ലായിരുന്നു. അങ്ങനെ ഒരാഴ്ച്ച നീണ്ട അന്വേഷണത്തിനൊടുവില്‍ നവദമ്പതികളെ തേടി ആ സന്തോഷവാര്‍ത്തയെത്തി.
അപ്രതീക്ഷിതമായിരുന്നു ആ കടന്നുവരവ്. വിവാഹാഘോഷത്തിന്റെ തിരക്കിലായിരുന്നു എല്ലാവരും. കനത്ത മഴയായതിനാല്‍ പ്രത്യേകം തയ്യാറാക്കിയ ടെന്റിനുള്ളിലായിരുന്നു വിവാഹവേദി. വധുവരന്മാര്‍ വിവാഹപ്രതിജ്ഞ ചൊല്ലാന്‍ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് അവന്‍ ഓടിവന്ന് നിലത്തേക്ക് നീണ്ടുകിടന്ന വധുവിന്റെ ശിരോവസ്ത്രത്തില്‍ കയറിക്കിടന്നത്!!
ബ്രസീലില്‍ മരീലിയയുടെയും മാത്യൂസിന്റെയും വിവാഹവേദിയിലേക്കാണ് എല്ലാവരെയും ഞെട്ടിച്ച് ഒരു പട്ടി കയറിക്കൂടിയത്. അതിനെക്കണ്ടതും സ്ത്രീകളെല്ലാം പേടിച്ച് നിലവിളിക്കാനും പരിഭ്രാന്തരാവാനുമൊക്കെ തുടങ്ങി. പക്ഷേ, മരീലിയയ്ക്ക് തന്റെ സന്തോഷം ഇരട്ടിയാവുകയാണ് ചെയ്തത്. എന്തായാലും ആരൊക്കെയോ കൂടി ആ പട്ടിയെ അവിടെനിന്ന് ഓടിച്ചുവിട്ടു.
അന്ന് രാത്രി തന്നെ ആ പട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്ന വളര്‍ത്താന്‍ മരീലിയയും മാത്യൂസും തീരുമാനിച്ചു. പക്ഷേ, അവിടം മുഴുവന്‍ തിരഞ്ഞെങ്കിലും പട്ടിയെ കണ്ടെത്താനായില്ല. പിന്മാറാന്‍ അവന്‍ തയ്യാറല്ലായിരുന്നു. അങ്ങനെ ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ നവദമ്പതികളെ തേടി ആ സന്തോഷവാര്‍ത്തയെത്തി, പട്ടിയെ കണ്ടെത്തിയിരിക്കുന്നു എന്ന്.
അങ്ങനെ വിവാഹദിവസം അവരുടെ ജീവിതത്തിലേക്ക് വന്ന അവനെ അവര്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. സ്‌നൂപ് എന്ന് പേരിട്ടു. ഇപ്പോള്‍ മരിലിയയുടെയും മാത്യൂസിന്റെയും വീട്ടില്‍ സന്തോഷവാനായി കഴിയുകയാണ് സ്‌നൂപ്. വിവാഹദിവസം സ്‌നൂപിനെ കണ്ടപ്പോഴുള്ള മരിലിയയുടെ ഭാവപ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.