പാഡാണോ മെന്‍സ്ട്രല്‍ കപ്പാണോ മികച്ചത് ?


2 min read
Read later
Print
Share

ആര്‍ത്തവകാലത്ത് തുണികള്‍ ഉപയോഗിക്കുന്ന സ്ത്രീകളായിരുന്നു കൂടുതലും. എന്നാല്‍ പാഡിന്റെ വരവോടെ തുണി ഉപയോഗിച്ചിരുന്ന സ്ത്രീകളില്‍ ഭൂരിഭാഗം പേരും പാഡിലേയ്ക്ക് മാറി.

മെന്‍സ്ട്രല്‍ കപ്പ് വന്നതോടെ പാഡ് മാറ്റി കപ്പ് ഉപയോഗിച്ചാലോ എന്നു ചിന്തിക്കുന്നവരായി കൂടുതല്‍ സ്ത്രീകളും. എന്നാല്‍ പാഡിനും കപ്പിനും അതിന്റേതായ ഗുണവും ദോഷവും ഉണ്ട്. ആര്‍ത്തവകാലത്ത് തുണികള്‍ ഉപയോഗിക്കുന്ന സ്ത്രീകളായിരുന്നു കൂടുതലും. എന്നാല്‍ പാഡിന്റെ വരവോടെ തുണി ഉപയോഗിച്ചിരുന്ന സ്ത്രീകളില്‍ ഭൂരിഭാഗം പേരും പാഡിലേയ്ക്ക് മാറി.

സാനിറ്ററി പാഡ്

തുണിയില്‍ നിന്നു പാഡിലേയ്ക്ക് മാറിയതോടെ ആര്‍ത്തവകാല ശുചിത്വം വര്‍ധിച്ചു. തുണി വീണ്ടും ഉപയോഗിക്കുമ്പോള്‍ നന്നായി വൃത്തിയായില്ലെങ്കില്‍ അണുബാധയ്ക്കും മറ്റ് അലര്‍ജിക്കും കാരണമായിരുന്നു. എന്നാല്‍ പാഡുകള്‍ ഒറ്റത്തവണ ഉപയോഗിക്കുന്നതു കൊണ്ട് അണുബാധയെന്ന പ്രശ്നം ഒഴിവായി. തുണികള്‍ ഉപയോഗിക്കുമ്പോള്‍ വൃത്തിയാക്കാന്‍ ഏറെ സമയം വേണ്ടി വന്നിരുന്നു. എന്നാല്‍ പാഡുകള്‍ വൃത്തിയാക്കേണ്ട ആവശ്യം ഇല്ലാത്തതു കൊണ്ട് ഉപയോഗിക്കാന്‍ വളരെ എളുപ്പമായി ഒപ്പം സമയലാഭവും.

എന്നാല്‍ പാഡുകള്‍ക്കും ഉണ്ട് ദോഷങ്ങള്‍. ഏറ്റവും വലിയ ബുദ്ധിമുട്ട് ഉപയോഗിച്ച പാഡുകള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ കൃത്യമായ മാര്‍ഗങ്ങള്‍ ഇല്ല എന്നതാണ്. ഫ്‌ലാറ്റുകളിലും ഹോസ്റ്റലുകളിലും പാഡുകള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ഇപ്പോഴും കൃത്യമായ മാര്‍ഗങ്ങള്‍ ഇല്ല. ഇത് വളരെ വലിയ അസൗകര്യമാണ് ഉണ്ടാക്കുന്നത്. മാത്രമല്ല ഓരോ മാസമുറയ്ക്കും രണ്ട് മുതല്‍ മൂന്നു പായ്ക്കറ്റ് പാഡുവരെയാണ് ശരാശരി ഉപയോഗിക്കേണ്ടി വരുക. ഇത് പണച്ചെലവ് വര്‍ധിപ്പിക്കുന്നുണ്ട്. തുണിയേ അപേക്ഷിച്ച് ലീക്കേജ് തടയുമെങ്കിലും രാത്രികാലങ്ങളില്‍ രക്തം പാഡിനു പുറത്തേയ്ക്ക് ഒഴുകുന്നത് വലിയ പരിമിതിയാണ്. യാത്ര ചെയ്യുമ്പോഴും നടക്കുമ്പോഴും പാഡുകള്‍ക്ക് സ്ഥാനമാറ്റം വന്നാലും ലീക്കേജ് ഉണ്ടാകും. മാത്രമല്ല പാഡുകള്‍ കൂടുതല്‍ സമയം ഉപയോഗിക്കുന്നത് ദുര്‍ഗന്ധത്തിനും അലര്‍ജിക്കും ഇടയാക്കിയേക്കാം. പാഡ്‌ ഉപയോഗിക്കുമ്പോള്‍ അലര്‍ജി മൂലം പലര്‍ക്കും ഡയപ്പര്‍ റാഷസിനു സമാനമായ അവസ്ഥ വരാറുണ്ട്.

മെന്‍സ്ട്രല്‍ കപ്പ്

പാഡുകളെ അപേക്ഷിച്ച് വളരെ പുത്തന്‍ ഉത്പന്നമാണ് മെന്‍സ്ട്രല്‍ കപ്പ്. മാത്രമല്ല പാഡിനേക്കാള്‍ കപ്പിന് ധാരാളം ഗുണങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനം ലീക്കാവില്ല എന്നതാണ്. രാത്രിയിലും യാത്രകളിലും കായികാധ്വാനം ചെയ്യുമ്പോഴും കപ്പ് ലീക്കാവില്ല. പാഡുകളില്‍ നിന്നു വ്യത്യസ്തമായി വൃത്തിയാക്കിയ ശേഷം വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നത് കൊണ്ട് മലിനീകരണ, നിര്‍മാര്‍ജന പ്രശ്നങ്ങള്‍ ഒഴിവാക്കാം. 300 മുതല്‍ 1000 രൂപവരെയുള്ള കപ്പുകള്‍ ലഭ്യമാണ്. ഇത് 10 മുതല്‍ 12 വര്‍ഷം വരെ ഉപയോഗിക്കാന്‍ സാധിക്കും അതുകൊണ്ട് തന്നെ പാഡ് ഉപയോഗിക്കുമ്പോഴുള്ള പണച്ചെലവ് കപ്പുകള്‍ക്ക് ഉണ്ടാകുന്നില്ല. 8 മണിക്കൂര്‍ വരെ സുഖമായി ഉപയോഗിക്കാന്‍ കഴിയും. മാത്രമല്ല ദീര്‍ഘദൂരയാത്രകളിലും മറ്റും ലീക്കുണ്ടാകുകയും ഇല്ല. കപ്പുകള്‍ യോനിക്ക് അകത്ത് ഇരിക്കുന്നതിനാല്‍ ദുര്‍ഗന്ധം ഉണ്ടാകുന്നില്ല എന്ന ഗുണവും ഉണ്ട്.

എന്നാല്‍ കപ്പിനും ചില അസൗകര്യങ്ങള്‍ ഉണ്ട്. കൃത്യമായ വലുപ്പത്തിലുള്ളത് തിരഞ്ഞെടുത്തില്ലെങ്കില്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കും. പാഡുകളെ അപേക്ഷിച്ച് കപ്പ് യോനിക്കുള്ളില്‍ പ്രവേശിപ്പിക്കാനും പുറത്ത് എടുക്കാനും അല്‍പ്പം സമയം കൂടുതല്‍ വേണ്ടിവരുന്നത് പലര്‍ക്കും അസൗകര്യമായി തോന്നാം. ഒരു കാരണവശാലും 12 മണിക്കൂറില്‍ കൂടുതല്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ യോനിക്കുള്ളില്‍ വയ്ക്കാന്‍ പാടില്ല. 12 മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കുന്നതും കൃത്യമായി വൃത്തിയാക്കാതെ ഉപയോഗിക്കുന്നതും അണുബാധയ്ക്ക് ഇടയാക്കും.

Content Highlights: comparison between menstrual cup and sanitary pad

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

3 min

നാടകലോകത്തിന്റെ വനിതാ സാരഥി

Nov 26, 2016


chenda

2 min

പെൺകുട്ടികൾ ചെണ്ട കൊട്ടാനോ എന്നു ചോദിച്ചവർ കാണുക ഈ കുറുങ്കുഴൽ കൂട്ടത്തെ

Nov 3, 2021


mathrubhumi

2 min

ടീനേജിന് വേണം ട്രെയിനിങ് ബ്രാ; അമ്മമാര്‍ അറിയാന്‍

Dec 31, 2019