കിമ്മിനെ പോലയാകാന്‍ ഈ യുവതി ചെലവഴിച്ചത് മൂന്നുകോടി രൂപ


1 min read
Read later
Print
Share

ശരീരം രൂപം മാറ്റിയെടുക്കുന്നതിനായി ഇത്രയധികം രൂപ ചെലവഴിക്കേണ്ടി വന്നതില്‍ ജെന്നിഫറിന് കുറ്റബോധം ഒട്ടുംതന്നെയില്ല.

കിം കര്‍ദഷിയാനെ പോലെയാകാന്‍ ഈ സുന്ദരി ചെലവഴിച്ചത് മൂന്നുകോടിയിലധികം രൂപ. കിമ്മിനെ പോലുള്ള ശരീരാകൃതി സ്വന്തമാക്കുന്നതിന് വേണ്ടിയാണ് ബ്രസീല്‍ സ്വദേശിനിയായ ജെന്നിഫര്‍ പാംപ്‌ലോണ എന്ന ഇരുപത്തിയഞ്ചുകാരി പണം വാരിയെറിഞ്ഞത്. ശരീരത്തിന്റെ ഓരോ ഇഞ്ചും ഇവര്‍ കോസ്‌മെറ്റിക് ശസ്ത്രക്രിയയിലൂടെ മാറ്റിയിട്ടുണ്ട്.

ശരീരം കിമ്മിന്റേതുപോലെയാക്കിയ യുവതി കിമ്മിന്റെ പോലെ ഫോട്ടോഷൂട്ടും നടത്തി. തന്റെ പുതിയ ശരീരവുമായി പരിപൂര്‍ണ നഗ്നയായാണ് ഇവരുടെ ഫോട്ടോഷൂട്ട്. ശരീരത്തില്‍ സില്‍വര്‍ നിറത്തിലുള്ള ഗ്ലിറ്റര്‍ പെയിന്റ് മാത്രമാണ് ഇവര്‍ അണിഞ്ഞിരിക്കുന്നത്.

ശരീരം രൂപം മാറ്റിയെടുക്കുന്നതിനായി ഇത്രയധികം രൂപ ചെലവഴിക്കേണ്ടി വന്നതില്‍ ജെന്നിഫറിന് കുറ്റബോധം ഒട്ടുംതന്നെയില്ല. അവനവനെ കുറിച്ച്സന്തോഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ജീവിതത്തില്‍ നിങ്ങള്‍ക്കൊരിക്കലും വിജയിക്കാന്‍ സാധിക്കില്ല- ജെന്നിഫര്‍ പറയുന്നു. ഈ പോളിസി പിന്തുടരുന്നത് കൊണ്ടാണ് തനിക്കിഷ്ടമുളള രീതിയില്‍ ശരീരം മാറ്റിയെടുക്കാന്‍ ഈ യുവതി തീരുമാനിച്ചത്.

ഇപ്പോഴത്തെ എന്നെ ഞാന്‍ വല്ലാതെ സ്‌നേഹിക്കുന്നുണ്ട്. എന്നെ കണ്ണാടിയില്‍ കാണുമ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷം അനുഭവപ്പെടുന്നുമുണ്ട്. ജെന്നിഫര്‍ പറയുന്നു. രൂപമാറ്റത്തിനായി ചെലവഴിച്ച പണം പുതിയ രൂപത്തിലൂടെ തിരിച്ചുപിടിക്കാനാവുമെന്നാണ് ജെന്നിഫറിന്റെ കണക്കുകൂട്ടല്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

3 min

നര്‍ത്തകിയ്ക്ക് ശരീരമാണ് ആയുധം

Dec 18, 2017


mathrubhumi

3 min

ചേലാകര്‍മം, സ്വത്വസംരക്ഷണ തല്പരതയുടെ ഹീനവും സ്ത്രീവിരുദ്ധവുമായ മുഖം

Aug 31, 2017


mathrubhumi

1 min

അടിമകളെ ഓര്‍ക്കാന്‍ ഒരു ദിനം

Mar 25, 2015