കാത്തിരിപ്പിനൊടുവില്‍ മേഗനും ഹാരിക്കും ആണ്‍കുഞ്ഞ്. കുഞ്ഞിന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിച്ച് പ്രസവം കോട്ടേജില്‍ വേണമെന്നായിരുന്നു മേഗന്റെ തീരുമാനം. എന്നാല്‍ പ്രസവതിയ്യതി കഴിഞ്ഞിട്ടും കുഞ്ഞ് ജനിക്കാതെ വന്നതോടെ മേഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ മെയ് ആറിന് പുലര്‍ച്ചെ 5.26ന് മേഗന്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ കുഞ്ഞിന് എന്തു പേരിടണം എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് ഹാരി രാജകുമാരന്‍ പറഞ്ഞു. സസക്സ് റോയല്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഹാരി രാജകുമാരനും മേഗനും ആണ്‍കുഞ്ഞ് പിറന്ന വിവരം ആദ്യം ലോകം അറിഞ്ഞത്.
അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു എന്നും എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു എന്നുമായിരുന്നു കുറിപ്പില്‍ വ്യക്തമാക്കിയത്. കുഞ്ഞിന്റെ ജനനവിവരം അറിയിക്കാന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയ ഹാരി രാജകുമാരന്‍ വികാരനിര്‍ഭരനായി. സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്തത്ര അത്ഭുതകരമായ അനുഭവമാണ് ഇതെന്നായിരുന്നു ഹാരി പറഞ്ഞത്. കൂടാതെ മാത്യത്വത്തെ ബഹുമാനിച്ചു കൊണ്ടും അദ്ദേഹം പറഞ്ഞു. കുഞ്ഞിനു വേണ്ടി ഓരോ സ്ത്രീയും ചെയ്യുന്ന കാര്യങ്ങള്‍ ഒരിക്കലും നമുക്ക് ചെയ്യാന്‍ കഴിയില്ല എന്ന രീതിയിലായിരുന്നു ഹാരി പറഞ്ഞത്. കുഞ്ഞിന്റെ പിറവിയില്‍ തങ്ങള്‍ ത്രില്ലടിച്ച് ഇരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
ഗര്‍ഭിണിയായപ്പോള്‍ മുതല്‍ മേഗനും ഹാരിയും പ്രസവം കോട്ടേജില്‍ വേണമെന്ന തീരുമാനത്തിലായിരുന്നു. എന്നാല്‍ പ്രസവം ആശുപത്രിയില്‍ വച്ചായിരുന്നുവെന്ന് പറയുമ്പോഴും ഈ വിഷയത്തില്‍ കൊട്ടാരം ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും നടത്തിട്ടില്ല. കുഞ്ഞ് പിറന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പൊതുജനങ്ങളെ കാണിക്കുന്ന പതിവ് മേഗനും ഹാരിയും പിന്തുടര്‍ന്നില്ല. തനിക്കും ഭാര്യയ്ക്കും പബ്ലിസിറ്റിയില്‍ താല്‍പര്യമില്ല എന്നാണ് ഇതിനെക്കുറിച്ച് ഹാരിയും മേഗനും മുമ്പ് പറഞ്ഞത്. കുഞ്ഞിനൊപ്പം മാതാപിതാക്കളും ബന്ധുക്കളും ഒന്നിച്ച് സമയം ചെലവഴിച്ച ശേഷമാകും കുഞ്ഞിനെ സമൂഹത്തില്‍ കാണിക്കുകയെന്ന് ഇരുവരും മുമ്പ് പറഞ്ഞിരുന്നു. മേഗനും ഹാരിക്കും ജനിച്ച ആണ്‍കുട്ടി എലിസബത്ത് രാജ്ഞിയുടെ പേരക്കുട്ടികളില്‍ എട്ടാമത്തെ കുഞ്ഞും കൊട്ടാരത്തിലെ ഏഴാം കിരീടാവകാശിയുമാണ്.
Baby Sussex - Prince Harry announces Meghan Markle gave birth to a boy