ഞായറാഴ്ച ഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോയിലേയ്ക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ അലസമായി ഇരിക്കുകയായിരുന്നു സുധ സത്യന്‍. വിമാനത്തില്‍ അനൗണ്‍സ് ചെയ്ത ക്യാപ്റ്റന്റെ പേര് സുധ ടീച്ചറെ കൂട്ടിക്കൊണ്ടുപോയത് 30 വര്‍ഷം പിന്നിലേയ്ക്കാണ്. മൂന്നാം വയസില്‍ പ്ലേ സ്‌കൂളില്‍ എത്തിയ ആ കുട്ടി പേര് ചോദിച്ച അധ്യാപികയോട് പറഞ്ഞത് ക്യാപ്റ്റന്‍ രോഹന്‍ ബഷീന്‍ എന്നായിരുന്നു.
ഷിക്കാഗോയിലേയ്ക്കുള്ള വിമാനത്തില്‍ ഇരുന്ന് ടീച്ചര്‍ കേട്ട പൈലറ്റിന്റെ പേരും അതു തന്നെയായിരുന്നു; ക്യാപ്റ്റന്‍ രോഹന്‍ ബഷീന്‍... ഇതോടെ സുധ ടീച്ചര്‍ എയര്‍ഹോസ്റ്റസിനോട് തനിക്കു പൈലറ്റിനെ കാണണം എന്ന് ആവശ്യപ്പെടുകയായിരുന്നു. രോഹന്‍ എത്തി സുധ ടീച്ചറെ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് അവരുടെ കണ്ണുകള്‍ നിറഞ്ഞു. രോഹന്റെ അമ്മയാണ് ട്വിറ്ററിലൂടെ അപൂര്‍വമായ ആ നിമിഷം പങ്കുവച്ചത്. 30 വര്‍ഷം മുമ്പ് പ്ലേ സ്‌കൂളില്‍ സുധ ടീച്ചറുടെ ഒപ്പം രോഹന്‍ നില്‍ക്കുന്ന ചിത്രവും 30 വര്‍ഷത്തിനു ശേഷം പൈലറ്റായി ടീച്ചറുടെ ഒപ്പം രോഹന്‍ നില്‍ക്കുന്ന ചിത്രവുമായിരുന്നു രോഹന്റെ അമ്മ ട്വിറ്ററില്‍ പങ്കുവച്ചത്.
സ്റ്റുഡന്റ്-ടീച്ചര്‍ റീയൂണിയന്‍ എന്ന പേരിലാണ് രോഹന്റെ അമ്മ ചിത്രം പങ്കുവച്ചത്. 1954-ല്‍ രാജ്യത്ത് കമാന്‍ഡമാരായ ആദ്യത്തെ ഏഴു പൈലറ്റുമാരില്‍ ഒരാള്‍ രോഹന്റെ മുത്തച്ഛനായിരുന്നു. രോഹന്റെ മാതാപിതാക്കളും പൈലറ്റുമാരായിരുന്നു. 12-ാം ക്ലാസ് മുതല്‍ രോഹന് പൈലറ്റാകാനുള്ള പരീശീലനം ലഭിച്ചിരുന്നു. 2007 ലാണ് രോഹന്‍ ആദ്യമായി വിമാനം പറത്തിയത്. രോഹന്റെ സഹോദരിയും പൈലറ്റാണ്.
Content Highlights: