വിചിത്രമായ കാര്യങ്ങള്‍ ചിലപ്പോള്‍ നിമിഷനേരം കൊണ്ടായിരിക്കും സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡ് ആകുന്നത്. ചിലപ്പോള്‍ സാമൂഹിക മാറ്റങ്ങള്‍ ലക്ഷ്യമിട്ടാകും പല ഹാഷ്ടാഗുകളും ട്രെന്‍ഡുകളും സാമൂഹിക മാധ്യമങ്ങളില്‍ ഇടംപിടിക്കുന്നത്. എന്നാല്‍ വെറും കൗതുകത്തിന്റെ പുറത്ത് ഇടംപിടിക്കുന്നവയും കുറവല്ല.
അത്തരത്തില്‍ ട്വിറ്ററിലെ ഏറ്റവും പുതിയ ട്രെന്‍ഡാണ് സാരിയുടുത്ത പെണ്ണുങ്ങള്‍. ജുംക്ക ട്വിറ്റര്‍, പഗ്ഡി ട്വിറ്റര്‍, കുര്‍ത്ത ട്വിറ്റര്‍ തുടങ്ങിയ ഹാഷ്ടാഗുകള്‍ക്ക് പിറകെ ട്വിറ്ററില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ് # സാരി ട്വിറ്റര്‍(#sareetwitter). ഇന്ത്യന്‍ പരമ്പരാഗത വേഷമായ സാരി ധരിച്ച് നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് ഇന്ത്യന്‍ സ്ത്രീകളെല്ലാം ഈ ഹാഷ്ടാഗിന് പിന്നില്‍ അണിനിരന്നിരിക്കുകയാണ്.അതില്‍ രാഷ്ട്രീയക്കാരെന്നോ, സെലിബ്രിറ്റികളെന്നോ വ്യത്യാസമില്ല. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെയാണ് സാരി പ്രേമം ട്വിറ്ററില്‍ വ്യാപിച്ചത്.
Content Hughlights: Women Share their saree pictures
Share this Article
Related Topics