കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

Posted on: 03 May 2015പുല്പള്ളി : കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ കഞ്ചാവ് കൈവശം വെച്ചതിന് പുല്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
തലക്കുളത്തൂര്‍ വര്‍ത്താര്‍നിലം സജേഷ് (39), തലക്കുളത്തൂര്‍ പാടത്ത് നിതിന്‍ രാജ് (25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച നാലരയോടെ പെരിക്കല്ലൂര്‍ ഭാഗത്തു നിന്നും ബൈക്കില്‍ അതിവേഗത്തില്‍ മുള്ളന്‍കൊല്ലി ടൗണിലൂടെ പോയ യുവാക്കളെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി. തുടര്‍ന്നുള്ള പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇരുവരെയും നാട്ടുകാരാണ് പോലീസില്‍ ഏല്‍പ്പിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad