ആണ്ടുനേര്‍ച്ചയും പഠന ക്ലാസും െ

Posted on: 03 May 2015വങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമി സ്ഥാപകനും ജില്ലാ ഖാസിയുമായിരുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണവും പഠന വേദിയും നടത്തും.
12-ന് 10.30-ന് വെങ്ങപ്പള്ളി അക്കാദമി കാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസ്ല്യാര്‍ അധ്യക്ഷത വഹിക്കും. പിണങ്ങോട് അബൂബക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തും. 'ത്വരീഖത്ത് തിരുത്തപ്പെടേണ്ട ധാരണകള്‍'എന്ന വിഷയത്തില്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രഭാഷണം നടത്തും.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad