123 ആദിവാസി കോളനികള്‍ക്ക് സാമൂഹിക അവകാശരേഖ

Posted on: 03 May 2015കല്പറ്റ: ജില്ലയിലെ 123 ആദിവാസി കോളനികള്‍ക്ക് വനാവകാശ നിയമ പ്രകാരമുള്ള സാമൂഹിക അവകാശ രേഖ മെയ് നാലിന് ജനസമ്പര്‍ക്ക വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്യും. ജി.പി.എസ്. സംവിധാനം ഉപയോഗിച്ചാണ് കോളനികളുടെ അതിര്‍ത്തി നിര്‍ണയിച്ചിട്ടുള്ളത്. ജില്ലയില്‍ ഇതുവരെ ഇതുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവന്‍ അപേക്ഷകളും തീര്‍പ്പാക്കിയതായി കളക്ടര്‍ കേശവേന്ദ്ര കുമാര്‍ അറിയിച്ചു. 4,455 വ്യക്തിഗത അവകാശരേഖകളും 102 വികസന അവകാശരേഖകളും ജില്ലയില്‍ വിതരണം ചെയ്യും.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad