മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നാളെ

Posted on: 03 May 2015പുതിയ അപേക്ഷ സ്വീകരിക്കാന്‍ 25 കൗണ്ടറുകള്‍
എണ്ണായിരത്തോളം അപേക്ഷകര്‍
പന്ത്രണ്ടായിരം പേര്‍ക്ക് ഭക്ഷണം
ഉദ്ഘാടനം ഒന്പതുമണിക്ക്കല്പറ്റ: എസ്.കെ.എം.ജെ. സ്‌കൂള്‍ മൈതാനത്ത് തിങ്കളാഴ്ച നടക്കുന്ന മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇത്തവണ എണ്ണായിരത്തോളം അപേക്ഷകളെത്തി. 7,617 അപേക്ഷയാണ് ഓണ്‍ലൈനില്‍ ലഭിച്ചത്. കളക്ട്രേറ്റിലും മൂന്നു താലൂക്കുകളിലുമായി ആയിരത്തിലധികം അപേക്ഷകള്‍ പിന്നീടും ലഭിച്ചു. 7,317 അപേക്ഷകളില്‍ അതത് വകുപ്പ് ഉദ്യോഗസ്ഥര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കിടപ്പിലായവരുടെ അപേക്ഷകളില്‍ മെഡിക്കല്‍സംഘം പരിശോധന നടത്തി അര്‍മായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. ഇത്തരത്തിലുള്ള 58 പരാതികളില്‍. 41.03 ലക്ഷം രൂപയുടെ സഹായധനത്തിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ സഹായധനം ആവശ്യമായി വരുന്ന പരാതികള്‍ സര്‍ക്കാറിന്റെ പരിഗണനയ്ക്കായി നല്കിയിട്ടുണ്ട്.
110 പരാതികള്‍ മുഖ്യമന്ത്രി നേരിട്ട് പരിഗണിക്കും. കിടപ്പിലായ രോഗികളെയും ഭിന്ന ശേഷിയുള്ളവരെയും ആംബുലന്‍സിലോ മറ്റ് വാഹനത്തിലോ ജനസമ്പര്‍ക്ക സ്ഥലത്തേക്ക് കൊണ്ടുവരേണ്ടതില്ല.
തീര്‍പ്പാക്കിയ പരാതികളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതത് വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. പരാതിക്കാര്‍ക്ക് jsp.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പെറ്റീഷന്‍ സ്റ്റാറ്റസ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പരാതിയുടെ ഡോക്കറ്റ് നമ്പര്‍ നല്‍കിയാല്‍ പരാതിയിന്മേലുള്ള നടപടി അറിയാന്‍ കഴിയും.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad