ജില്ലയില്‍ ലോ ഫ്‌ലോര്‍ ബസ് ഓടിത്തുടങ്ങി കന്നിയാത്രയ്ക്ക് ആവേശസ്വീകരണം

Posted on: 03 May 2015കല്പറ്റ: ജില്ലയില്‍ ലോ ഫ്‌ലോര്‍ ബസ്സുകള്‍ നിരത്തിലിറങ്ങി. നൂറുകണക്കിന് യാത്രക്കാരെയും നാട്ടുകാരെയും സാക്ഷി നിര്‍ത്തിയായിരുന്നു ലോ ഫ്‌ലോര്‍ ബസ്സിന്റെ ആദ്യ ഓട്ടം. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പഴയ ബസ് സ്റ്റാന്‍ഡുവരെയുള്ള കന്നിയാത്രയ്ക്ക് എം.വി. ശ്രേയാംസ് കുമാര്‍ എം.എല്‍.എ. ബസ് ഓടിച്ച് തുടക്കംകുറിച്ചു.
ജനപ്രതിനിധികളും യാത്രക്കാരും ബസ്സിലുണ്ടായിരുന്നു. ആവേശത്തോടെയാണ് നാട്ടുകാര്‍ ലോ ഫ്‌ലോര്‍ ബസ്സുകളെ സ്വീകരിച്ചത്. ആദ്യ യാത്രക്കാരാകാന്‍ ആവേശത്തോടെ നിരവധി പേരാണ് എത്തിയത്. പലരും ആദ്യമേ തന്നെ ഇരിപ്പിടം ൈകയടക്കാന്‍ മത്സരിക്കുകയായിരുന്നു. മിക്കവര്‍ക്കും പുതിയ അനുഭവമായി ബസ്സിലെ കന്നിയാത്ര.
പി.കെ. ജയലക്ഷ്മി ജന്റം ലോ ഫ്‌ലോര്‍ ബസ് സര്‍വീസിന് ഫ്‌ലാഗ് ഓഫ് ചെയ്തു. ബസ് പൊതുജന യാത്രാസംവിധാനങ്ങളുടെ പുരോഗതിക്കും ജില്ലയുടെ വളര്‍ച്ചയ്ക്കും മുതല്‍ക്കൂട്ടാണെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു.
കേരളത്തിലെ നഗരഗതാഗതത്തിന് കൂടുതല്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള അര്‍!ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ജന്റം പദ്ധതിയുടെ ഭാഗമായി രണ്ട് എ.സി. ബസ്സുകളാണ് ജില്ലയിലെത്തിയത്.
കല്പറ്റ പുതിയസ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ എം.വി. ശ്രേയാംസ് കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ്, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ., നഗരസഭാ ചെയര്‍മാന്‍ പി.പി. ആലി, കെ.എസ്.ആര്‍.ടി.സി. ഡയറക്ടര്‍ വി.എ. മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. ഡി.ടി.ഒ. സി. ജയചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അനില്‍ കുമാര്‍, പി.കെ. ഗോപാലന്‍, പി.പി.എ. കരീം, പി.കെ. അബ്ദുള്‍ അസീസ്, ഏച്ചോം ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad