ജനസമ്പര്‍ക്ക പരിപാടി: ആദിവാസികള്‍ക്ക് പ്രത്യേകസൗകര്യമൊരുക്കണം

Posted on: 03 May 2015മാനന്തവാടി: ജില്ലയില്‍ മെയ് നാലിന് നടക്കുന്ന, മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക സൗകര്യമൊരുക്കണമെന്ന് ആദിവാസി വികസന പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ പരാതികള്‍ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ വഴി മുഖ്യമന്ത്രിക്ക് നല്‍കാനുള്ള അവസരവുമൊരുക്കണം. പ്രസിഡന്റ് നിട്ടംമാനി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad