മേപ്പാടി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: 03 May 2015കല്പറ്റ: പുതുതായി നിര്‍മിച്ച മേപ്പാടി ഗ്രാമ പ്പഞ്ചായത്തിന്റെ ഓഫീസ് കെട്ടിടം ഞായറാഴ്ച അഞ്ചുമണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഭരണസമിതി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി എം.കെ. മുനീര്‍ സായൂജ്യം ഭവന പദ്ധതിയുടെ താക്കോല്‍ദാനവും പി.കെ. ജയലക്ഷ്മി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നൂറുദിവസം പൂര്‍ത്തിയാക്കിയ തൊഴിലാളികളെ ആദരിക്കുകയും ചെയ്യും.
എം.ഐ. ഷാനവാസ് എം.പി. ക്ലബ്ബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണംചെയ്യും. അതുല്യം പഠിതാക്കളുടെ സംഗമം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
എം.വി. ശ്രേയാംസ്!കുമാര്‍ എം.എല്‍.എ. അധ്യക്ഷതവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അനില്‍കുമാര്‍, മിനിമം വേജസ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ. ഗോപാലന്‍, മിനറല്‍ ആന്‍ഡ് മെറ്റല്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.പി.എ. കരിം, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോകുല്‍ദാസ് കോട്ടയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റംല കുഞ്ഞാപ്പ, വൈസ് പ്രസിഡന്റ് ഗോകുല്‍ദാസ് കോട്ടയില്‍, മെമ്പര്‍ രാംകുമാര്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad