പെരിക്കല്ലൂരില്‍ വീണ്ടും ചന്ദനമോഷണശ്രമം

Posted on: 03 May 2015പുല്പള്ളി: സംസ്ഥാന ആതിര്‍ത്തിമേഖലയായ പെരിക്കല്ലൂരില്‍ വീണ്ടും ചന്ദനമോഷണ ശ്രമം.
പെരിക്കല്ലൂര്‍ തേന്മാവിന്‍ കടവില്‍ കബനി നദിക്കരയിലുള്ള ചന്ദന മരത്തടിയാണ് മുറിച്ച് കടത്താന്‍ ശ്രമിച്ചത്. ജനവാസ കേന്ദ്രത്തിലുള്ള മരം വെട്ടി നിലത്തിട്ട നിലയില്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് നാട്ടുകാര്‍ കണ്ടത്. തടിക്ക് മൂപ്പെത്താത്തതിനാല്‍ മോഷ്ടാക്കള്‍ ഉപേക്ഷിച്ചെന്നാണ് നിഗമനം.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കേസെടുത്തു. പെരിക്കല്ലൂര്‍ കടവിലെ പോലീസ് ഔട്ട് പോസ്റ്റിന് മുമ്പില്‍ നിന്ന് ചന്ദനത്തടി മോഷണം പോയതിനെക്കുറിച്ച് ഏപ്രില്‍ 29-ന് 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു. കബനി നദിക്കരകളിലും സമീപപ്രദേശങ്ങളിലും നിരവധി ചന്ദന മരങ്ങളുണ്ടായിരുന്നെങ്കിലും എല്ലാം വെട്ടിമുറിച്ച് കടത്തപ്പെട്ടു. ഇപ്പോള്‍ വിരലിലെണ്ണാവുന്ന മരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതിര്‍ത്തിമേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയാസംഘങ്ങളാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നത്.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad