വേനല്‍ക്കൂട്ട് ശാസ്ത്രപഠനക്യാമ്പ് സമാപിച്ചു

Posted on: 03 May 2015



കല്പറ്റ: കുട്ടികളില്‍ ശാസ്ത്രാവബോധവും പാരിസ്ഥിതികാവബോധവും വളര്‍ത്താന്‍ ലക്ഷ്യമിട്ട് 17 ദിവസങ്ങളിലായി എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നടന്ന വേനല്‍ക്കൂട്ട് പഠനക്യാമ്പ് സമാപിച്ചു.
അഞ്ചാം ക്ലാസ്സുമുതല്‍ ഒന്പതാം ക്ലാസ്സുവരെയുള്ള 45 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. ക്യാമ്പിന്റെ ഭാഗമായി പരിസ്ഥിതി പഠനയാത്ര നടത്തി.
സമാപനസമ്മേളനത്തില്‍ ഡോ. എന്‍. അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. റോബിന്‍ വര്‍ഗീസ്, ബിനേഷ്, ജയേഷ്, ദിലീപ് എന്നിവര്‍ നേതൃത്വം നല്കി.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad