ഹെല്‍ത്ത് കെയര്‍ സെന്റര്‍ തുടങ്ങി

Posted on: 03 May 2015മാനന്തവാടി: ബസ്സ്റ്റാന്‍ഡ് കെട്ടിടത്തില്‍ തുടങ്ങിയ കുടുംബശ്രീ സാന്ത്വനം ഹെല്‍ത്ത് കെയര്‍ സെന്റര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു ഉദ്ഘാടനം ചെയ്തു. രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയവ വീടുകളില്‍ നേരിട്ടെത്തിയും കുടുംബശ്രീ ഹെല്‍ത്ത് കെയര്‍ സെന്ററുകളില്‍ നിന്നും പരിശോധിക്കുന്നതിന് സാന്ത്വന വളണ്ടിയര്‍മാരുടെ സേവനം ഇവിടെ ലഭിക്കും.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സില്‍വി തോമസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പി. മുഹമ്മദ്, പി.വി. ജോര്‍ജ്, സലീം കേളോത്ത്, പുഷ്പ മാത്യു, പി.ആര്‍. ഗീത ഉണ്ണി, ഡെയ്‌സി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad