മാടക്കര-താഴത്തൂര്‍-നമ്പ്യാര്‍കുന്ന് റോഡ് നവീകരണം: ഇനി പ്രതീക്ഷ മുഖ്യമന്ത്രിയില്‍

Posted on: 03 May 2015കല്പറ്റ: ബത്തേരി-താലൂക്കിലെ മാടക്കര-താഴത്തൂര്‍-നമ്പ്യാര്‍കുന്ന് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് മുഖ്യമന്ത്രി മെയ് നാലിന് കല്പറ്റയില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയിലൂടെ പരിഹാരമാകുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാര്‍. അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിട്ടും ഇതുവരെ ഫലമുണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജനയില്‍ !(പി.എം.ജി.എസ്.വൈ.) ഉള്‍പ്പെട്ടതാണ് 9.12 കിലോമീറ്റര്‍ വരുന്ന പാത. 2007-ലാണ് പി.എം.ജി.എസ്. പദ്ധതിയില്‍ റോഡിന്റെ വിപുലീകരണത്തിനു തുടക്കമായത്. ഇതിനായി നിലവിലുള്ള പാത കുത്തിപ്പൊളിച്ചെങ്കിലും വീതികൂട്ടല്‍ പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ മുങ്ങി. യാത്രാക്ലേശം രൂക്ഷമായപ്പോള്‍ 2012-ല്‍ നാട്ടുകാര്‍ സമരത്തിനിറങ്ങി. അതേത്തുടര്‍ന്ന് ചെറിയതോതില്‍ റോഡ് നവീകരിച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും കോല്‍ക്കുഴി ഭാഗത്ത് 30 മീറ്റര്‍ നീളത്തില്‍ റോഡ് പിളര്‍ന്നു. ഏകദേശം 10 മീറ്റര്‍ നീളത്തില്‍ പാത നാലടിയോളം താഴുകയുംചെയ്തു. വര്‍ഷങ്ങളായി ജനങ്ങള്‍ യാത്രാദുരിതം പേറുകയാണ്. ഈ സാഹചര്യത്തിലാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയതെന്ന് കര്‍മസമിതി കണ്‍വീനര്‍ കെ.സി.കെ. തങ്ങള്‍ പറഞ്ഞു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad