ഉദ്ഘാടനം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ് തുറന്നില്ല

Posted on: 03 May 2015സുല്‍ത്താന്‍ബത്തേരി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കോടികള്‍ മുടക്കി നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സ് ഉദ്ഘാടനം കഴിഞ്ഞ് നാലുമാസമായിട്ടും തുറന്നില്ല.
കുപ്പാടി കടമാന്‍ചിറയ്ക്കു സമീപം റവന്യൂ ഭൂമിയിലാണ് മൂന്നുനില കെട്ടിട സമുച്ചയം നിര്‍മിച്ചത്. ആറു കോടിയോളം രൂപ മുടക്കി പി.ഡബ്ല്യു.ഡി. യാണ് കെട്ടിടം പണിതത്. ഇതിനോടനുബന്ധിച്ച് വാഹന പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തി. 2014 ഡിസംബര്‍ 13-ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ക്വാര്‍ട്ടേഴ്‌സ് ഉദ്ഘാടനംചെയ്തു. വൈദ്യുതിയും വെള്ളവുമടക്കം എല്ലാ സൗകര്യവും ഇവിടെയുണ്ട്.
പി.ഡബ്ല്യു.ഡി. ക്രമനമ്പര്‍ നല്‍കാത്തതാണ് ജീവനക്കാര്‍ക്ക് വസതികള്‍ അനുവദിക്കുന്നതില്‍ തടസ്സമെന്നാണ് കളക്ടറേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്.
എ, ബി, സി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് ഉദ്യോഗസ്ഥര്‍ക്ക് വസതികള്‍ അനുവദിക്കുക. 18 ജീവനക്കാര്‍ക്ക് കുടുംബസമേതം താമസിക്കാനുള്ള സൗകര്യമുണ്ട്.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad