കുട്ടികളുടെ പാര്‍ക്ക് കാടുകയറി നശിക്കുന്നു

Posted on: 03 May 2015കോളിയാടി: നോക്കിനടത്താന്‍ ആളില്ലാതെ കാടുപിടിച്ച് കോളിയാടി ചില്‍ഡ്രന്‍സ് പാര്‍ക്ക്. നെന്മേനി കോളിയാടി ടൗണിലെ കുട്ടികളുടെ പാര്‍ക്കിനാണ് ഈ അവസ്ഥ.
ഗ്രാമപ്പഞ്ചായത്തിന് കീഴിലുള്ള പാര്‍ക്ക് 2009 ഫിബ്രവരി 25-നാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ പാര്‍ക്ക് നോക്കിനടത്താന്‍ ആരെയും പഞ്ചായത്ത് ചുമതലപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ രാത്രിയായാല്‍ ഇവിടം സമൂഹ വിരുദ്ധരുടെ കേന്ദ്രമാണ്.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad