പഠനകിറ്റുകളും സഹായധനവും വിതരണം ചെയ്തു

Posted on: 03 May 2015പനമരം: കാരന്തൂര്‍ മര്‍കസുസ്സവാഖത്തി സുന്നിയ്യയുടെ കീഴിലുള്ള റിലീഫ് ആന്‍ഡ് ചാരിറ്റബില്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ആര്‍.സി.എഫ്.ഐ.) 70 കുട്ടികള്‍ക്കുള്ള പഠന കിറ്റുകളും സഹായധനവും വിതരണംചെയ്തു.
പഠനച്ചെലവിനായി 10 ലക്ഷം രൂപയാണ് നല്‍കിയത്. എം.സി. െസബാസ്റ്റ്യന്‍ ഉദ്ഘാടനംചെയ്തു. കെ.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
എം.വി. ഹംസ, പി. ഉസ്മാന്‍, കെ.കെ. മമ്മുട്ടി, പനമരം എസ്.ഐ. ജയിംസ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad