കളിയാരവങ്ങളൊഴിഞ്ഞ് ഞാവലംകുന്ന് മൈതാനം

Posted on: 03 May 2015അമ്പലവയല്‍: പത്തുകൊല്ലം മുന്‍പ് കളിയാരവങ്ങളൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല ഞാവലംകുന്ന് മൈതാനത്ത്. എന്നാല്‍ ഇപ്പോള്‍ കളിക്കാരും കാണികളുമില്ലാതെ ആര്‍പ്പുവിളിയും ആരവങ്ങളുമില്ലാതെ മൈതാനം മൂകമാണ്. മികച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ അരങ്ങേറിയ മൂന്നുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന മൈതാനത്ത് ഇന്ന് കാരാപ്പുഴ പദ്ധതിയുമായി ബന്ധപ്പെട്ട് കുടിയിറക്കിയവര്‍ക്കുള്ള കോളനി നിര്‍മാണം പുരോഗമിക്കുകയാണ്.
കൃഷ്ണഗിരിയിലെ വയനാട് ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമാനമായ ഭൂപ്രകൃതിയാണ് ഞാവലംകുന്നിനുള്ളത്.
അത്രയൊന്നും ശ്രദ്ധിക്കപ്പെടാത്ത ഇവിടെ 1985 മുതല്‍ 2000 വരെ നിരവധി ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ നടന്നു. മികച്ച താരങ്ങള്‍ ഇവിടെ കളിച്ചു വളര്‍ന്നു. ജില്ലയിലെ ആദ്യകാല പ്രമുഖ ടീമുകള്‍ ഞാവലംകുന്നില്‍ പന്ത് തട്ടാനെത്തിയിട്ടുണ്ട്. കുടിയിറക്ക് കോളനിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മൈതാനത്തിന് ഇതെല്ലാം ഓര്‍മമാത്രമായി മാറും.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad