മമ്മൂട്ടി ഹാജി
മാനന്തവാടി:
പാണ്ടിക്കടവിലെ ചെല്ലട്ടാംകണ്ടി മമ്മൂട്ടി ഹാജി (80) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുള്ള, മൊയ്തു, ഫാത്തിമ, ഉമ്മര്‍, സി. ഉസ്മാന്‍ (സിവില്‍ പോലീസ് ഓഫീസര്‍, മാനന്തവാടി സ്റ്റേഷന്‍), അഷ്‌റഫ്, സുനീറ. മരുമക്കള്‍: ആത്തിക്ക, ഷാദിദ, മമ്മൂട്ടി, ആബിദ, മൈമൂന, ഷമീന, നൗഷാദ്.
 
റുഖിയ
തരുവണ: പള്ളിക്കലിലെ പരേതനായ മണ്ണാര്‍ അബ്ദുള്ളയുടെ ഭാര്യ തിണ്ടുമ്മല്‍ റുഖിയ (70) അന്തരിച്ചു. മക്കള്‍: ഫാത്തിമ, ജമീല, നാസര്‍ (സൗദി), അലീമ, സുഹ്‌റ, നൗഷാദ് (എടവക ഗ്രാമപ്പഞ്ചായത്ത് ഓഫീസ്), ഷമീന. മരുമക്കള്‍: അബ്ദുള്ള, ഷര്‍ഫുദ്ദീന്‍, ഉസ്മാന്‍, മൊയ്തു, ആലി, സറീന, സക്കീന.
 
ശിവദാസ്
കല്പറ്റ: മണിയങ്കോട് ദീപക് സദനില്‍ പരേതനായ ഗംഗാധരന്‍ നായരുടെ മകന്‍ വി.ജി. ശിവദാസ് (55) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കള്‍: ശില്പ, ശരത് (കലാമണ്ഡലം). മരുമകന്‍: ബബീഷ് (ക്രസന്റ് പബ്ലൂക് സ്‌കൂള്‍). സഹോദരങ്ങള്‍: ദേവി, മോഹന്‍ദാസ്, രാജലക്ഷ്മി, സുശീല, വിശ്വനാഥന്‍, പത്മാവതി. സഞ്ചയനം ഞായറാഴ്ച.
 
ജി.എന്‍. ജയദേവന്‍
തരുവണ: ചങ്ങാടം ജി.എന്‍. ജയദേവന്‍ (52) അന്തരിച്ചു. ഭാര്യ: നളിനി. മകന്‍: വിഷ്ണു.
 
വേലായുധന്‍
മീനങ്ങാടി:
അമ്പലപ്പടി പാലാട്ട് വീട്ടില്‍ പി.എസ്. വേലായുധന്‍ (84) അന്തരിച്ചു. ഭാര്യ: പരേതയായ അമ്മിണി. മക്കള്‍: ശ്രീനിവാസന്‍, ബിജു (കിന്‍ഫ്ര, എറണാകുളം), ശ്രീജ (ഈങ്ങാപ്പുഴ), സിജി (സപ്ലൈകോ –സി.ഐ.ടി.യു. എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി). മരുമക്കള്‍: ഓമനക്കുട്ടന്‍ (സൗദി), ബിന്ദു, അഡ്വ. മിനി (കേരള ഹൈക്കോടതി), രജനി (അധ്യാപിക, ഗവ. ഹൈസ്‌കൂള്‍ തരുവണ).
 
പനി ബാധിച്ച് മരിച്ചു
സുല്‍ത്താന്‍ ബത്തേരി:
വടക്കനാട് പച്ചാടി കൃഷ്ണന്‍ ചെട്ടി(72) പനി ബാധിച്ച് മരിച്ചു. പത്തുദിവസം മുന്പാണ് പനിയെത്തുടര്‍ന്ന് കൃഷ്ണനെ ബത്തേരി വിക്ടോറിയ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. പനി കൂടിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച മേപ്പാടി വിംസ് ആസ്​പത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ആറിന് മരിച്ചു. കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ കൃഷ്ണന്‍ ചെട്ടിക്കുണ്ടായിരുന്നു. എന്നാല്‍, പരിശോധനഫലം അറിവായിട്ടില്ല. ഭാര്യ: രുക്മിണി. മക്കള്‍: ബിന്ദു, ഷൈല, സുരേഷ് കുമാര്‍.