പരാജയത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണം - ശ്രീധരന്‍പിള്ള


1 min read
Read later
Print
Share

കേരളത്തില്‍ എല്‍.ഡി.എഫ് നേരിട്ട പരാജയത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കുകയാണ് ചെയ്യേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.ശ്രീധരന്‍ പിള്ള. ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്‍.ഡി.എഫ് എം.എല്‍.എമാരായ വീണാ ജോര്‍ജിനും, എ പ്രദീപ് കുമാറിനും സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ് അവിടെ മുന്നില്‍. ഇതില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തും ഈ എം.എല്‍.എമാരും രാജിവെയ്ക്കണം. വിജയിക്കുമെന്ന് കരുതിയ സീറ്റുകളില്‍ എന്‍.ഡി.എയ്ക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram