എഴുപത്തിരണ്ടാം വയസിലും ആവശ്യക്കാര്‍ക്കു ഭക്ഷണം നല്‍കി സ്വന്തം ജീവിതം തുടരുന്ന സരോജിനിയമ്മയെയും അവരുടെ സഹായി ഡ്രൈവര്‍ കോയയെയും കാണാന്‍ സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ അടക്കമുള്ള പ്രമുഖര്‍ എത്തി. മാതൃഭൂമി നഗരത്തിലും തുടര്‍ന്ന് മാതൃഭൂമി ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെയുമാണ് സരോജിനിയമ്മയുടെ കഥ ഇവരറിഞ്ഞത്. കോഴിക്കോട് പാരഗണ്‍ ഹോട്ടലിനു വേണ്ടി രത്‌നാകരന്‍, ആദാമിന്റെ ചായക്കടയ്ക്കു വേണ്ടി അനീസ് ആദം തുടങ്ങിയവരും സരോജിനിയമ്മയ്ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. കോഴിക്കോട് മാതൃഭൂമി ഓഫിസില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി എഡിറ്റര്‍ മനോജ് കെ. ദാസ്, മാതൃഭൂമി പി.ആര്‍ സീനിയര്‍ മാനേജര്‍ കെ.ആര്‍. പ്രമോദ്, എക്സിക്യൂട്ടീവ് എഡിറ്റര്‍ ഒ.ആര്‍. രാമചന്ദ്രന്‍, ന്യൂസ് എഡിറ്റര്‍ കെ. സജീവന്‍ എന്നിവരും പങ്കെടുത്തു.
Share this Article
Related Topics