സ്വിറ്റ്‌സര്‍ലന്റിലെത്തുന്ന സഞ്ചാരികള്‍ക്ക് എന്നും അത്ഭുതമാണ് മൗണ്ട് ടിറ്റ്‌ലിസ്. മഞ്ഞണിഞ്ഞ പാറക്കൂട്ടങ്ങളുടെ ലോകം. സമുദ്രനിരപ്പില്‍ നിന്ന് 3020 അടി ഉയരത്തിലാണ് ടിറ്റ്‌ലിസ് തലയുയര്‍ത്തി നില്‍ക്കുന്നത്. മഞ്ഞുപുതഞ്ഞ മലനിരകള്‍ക്കിടയിലൂടെ 360 ഡിഗ്രിയില്‍ കാഴ്ച സാധ്യമാകുന്ന കേബിള്‍ കാറിലൂടെ പാനോരമിക് വ്യൂ ആസ്വദിച്ച് മലനിരകള്‍ക്ക് മുകളിലെത്താം. 360 ഡിഗ്രിയില്‍ തിരിയുന്ന ലോകത്തെ ഏക കേബിള്‍ കാറാണ് ഇത്. മഞ്ഞില്‍ചവിട്ടി കുളിരറിഞ്ഞുള്ള മലനിരകളിലെ നടത്തം , യൂറോപ്പിലെ ഉയരമേറിയ തൂക്കുപാലത്തിലൂടെ ക്ലിഫ് വാക്ക്, ഐസ് ഫ്‌ളയര്‍ തുടങ്ങി ആസ്വദിക്കാന്‍ നിരവധി വിനോദങ്ങള്‍. ഈ അത്ഭുതങ്ങളേക്കാള്‍ ഇന്ത്യക്കാരെ രോമാഞ്ചം കൊള്ളിക്കുക മറ്റൊരു കാഴ്ചയാണ്. മുകളിലെ കവാടത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഷാരൂഖും കജോളും തകര്‍ത്തഭിനയിച്ച ദില്‍ വാലേ ദുല്‍ഹനിയാ ലേ ജായേംഗേയുടെ കിടിലന്‍ കട്ടൗട്ട്
Share this Article
Related Topics