തൃശ്ശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരിക്കടുത്ത് മുനിയറകള്‍ കഥ പറയുന്ന ഒരിടമുണ്ട്. ചെപ്പാറ. മഹാശിലാസ്മാരകങ്ങളെന്നാണ് ഇവയെ വിളിക്കുന്നത്. മുനിമടകളെന്നും ഇത്തരം നിര്‍മിതികള്‍ക്ക് പേരുണ്ട്. വിശാലമായ പാറയുടെ മുകളില്‍ ഗുഹയും അതിന് മേലെ കല്ലുകള്‍ പ്രത്യേക രീതിയില്‍ അടുക്കി വെച്ചതുമായ നിലയിലാണ് ചെപ്പാറയിലെ മുനിയറകള്‍ കാണാനാവുക. ഇതിന് ചുറ്റും സംരക്ഷണവേലിയും തീര്‍ത്തിട്ടുണ്ട്. ചരിത്ര കുതുകികള്‍ക്കും ഓഫ് റോഡ് റൈഡ് സവാരി ഇഷ്ടപ്പെടുന്നവര്‍ക്കും ഒരുപോലെ തിരഞ്ഞെടുക്കാവുന്ന സ്ഥലമാണ് ചെപ്പാറ.
Share this Article
Related Topics