വൃശ്ചിക പുലരിയില്‍ ഭക്തിസാന്ദ്രമായി ശബരിമല. വിര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്തവരെ പുലര്‍ച്ചെ മുതല്‍ സന്നിധാനത്തേക്ക്കയറ്റിവിട്ടുതുടങ്ങി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നത്. 1000 പേര്‍ക്കാണ് പ്രതിദിനം ദര്‍ശനത്തിന് അനുമതിയുള്ളത്. ഇതര സംസ്ഥാനത്തുനിന്നുള്ള ഭക്തരാണ് കൂടുതലായെത്തിയത്.
രാവിലെ ഒമ്പത് മണിക്ക് ദേവസ്വം മന്ത്രി സന്നിധാനത്തെ പ്രവര്‍ത്തനങ്ങളും തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട മറ്റ് ഒരുക്കങ്ങളും അദ്ദേഹം വിലയിരുത്തും.