സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണിലായിരുന്ന നാലില്‍ മൂന്നു ജില്ലകളിലെ കടുത്ത നിയന്ത്രണങ്ങള്‍ ശനിയാഴ്ച പിന്‍വലിച്ചു. മലപ്പുറത്ത് മാത്രമാണ് ട്രിപ്പിള്‍ പൂട്ട് തുടരുന്നത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ രോഗവ്യാപനം ചെറുക്കുന്നതിന് എത്ര മാത്രം ഗുണകരമായി?
നാലിടത്തെയും കണക്കുകളുടെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ടര്‍മാര്‍ വിശകലനം ചെയ്യുന്നു. ഒപ്പം സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി മുന്‍ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസും.