ഇടുക്കി: ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ ഡാമിലേക്കും വലിയ തോതില്‍ വെള്ളം ഒഴുകിയെത്തുന്നു. നിലവില്‍ 137 അടിയാണ് ഡാമിലെ ജലനിരപ്പ്. ഇടുക്കി അണക്കെട്ടില്‍ രേഖപ്പെടുത്തിയത് 2397 അടിയാണ്. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ്. ഉച്ചക്ക് ഒരു മണിക്കൂറിനുള്ളില്‍ 16000 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. രാവിലെ ജലനിരപ്പ് 136.1 അടിയായിരുന്നു. ഉച്ചവരെ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നത് 0.9 അടിയാണ്. തമിഴ്‌നാട് 2200 ഘനയടി വെള്ളമാണ് കൊണ്ടു പോകുന്നത്. അതിലേറെ ജലം ഒഴുകിയെത്തുന്നതാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുന്നത്.
Share this Article