നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇടവേള ബാബു പോലീസിന് നല്‍കിയ മൊഴി പുറത്ത്. സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്നാരോപിച്ച് ആക്രമിക്കപ്പെട്ട നടി അമ്മയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ രേഖാമൂലം പരാതി കിട്ടിയില്ലെന്നായിരുന്നു അമ്മയുടെ വാദം. ഈ വാദത്തെ പൊളിക്കുന്നതാണ് ഇടവേള ബാബു പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു. ദിലീപുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് ഇടപെടുന്നത് എന്ന് ദിലീപിനോട് ചോദിച്ചിരുന്നു. ഒരു സ്‌റ്റേജ് പരിപാടിക്കിടെ നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായി. അതിന് ശേഷം കാവ്യയും നടിയും തമ്മില്‍ മിണ്ടാതായെന്നും അദ്ദേഹത്തിന്റെ മൊഴിയിലുണ്ട്.
Share this Article
Related Topics