To advertise here, Contact Us



റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി; ഏഴ് മരണം


1 min read
Read later
Print
Share

ഉത്തര്‍ പ്രദേശിലെ റായ്ബറേലിയില്‍ തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. പരുക്കേറ്റ ഇരുപതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലേക്കു പോവുകയായിരുന്ന ന്യൂ ഫറാക്ക എക്സ്പ്രസിന്റെ ഒമ്പത് കോച്ചുകള്‍ക്കാണ് പാളം തെറ്റിയത്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും അടിയന്തര ധനസഹായമായി യു.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us