ഷുഹൈബ് വധം പിണറായിയുടെ അനുമതിയോടെ : സുധാകരന്‍


1 min read
Read later
Print
Share

കണ്ണൂര്‍: മട്ടന്നൂര്‍ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണെന്ന് കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗം കെ.സുധാകരന്‍. കൊലപാതകത്തെക്കുറിച്ച് പി.ജയരാജനും അറിവുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അറസ്റ്റിലായ പ്രതി ജയരാജന്റെ സന്തത സഹചാരിയാണ്. ഇത്രയും അടുപ്പമുള്ള പ്രതികള്‍ കുറ്റം ചെയ്യുമ്പോള്‍ ജയരാജന്‍ അത് അറിയില്ലേ. സ്വാഭാവികമായും ജയരാജന്റേയും പിണറായിയുടേയും അറിവോടെയാണ് ചെയ്തതെന്നാണ് വിശ്വസിക്കണ്ടത്. പ്രാദേശിക തലത്തില്‍ രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ചെയ്തല്ല എന്ന് അവര്‍ തന്നെ പറയുന്നുണ്ട്. അറസ്റ്റിലായത് സാധാരണ പ്രവര്‍ത്തകരല്ല. സിപിഎമ്മിന്റെ സൈബര്‍ പോരാളികാണെന്നും സുധാകരന്‍ ആരോപിച്ചു. കേസില്‍ രണ്ടു പേര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.സി.പി.എമ്മുമായി അടുത്തബന്ധമുള്ള ഇവര്‍, തില്ലങ്കേരിയിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കെ.സുധാകരന്‍ കണ്ണൂര്‍ കളക്ടറേറ്റിന് മുന്‍പില്‍ 48 മണിക്കൂര്‍ ഉപവാസ സമരത്തിലാണ്. രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തതില്‍പ്പോലും ദുരൂഹത ആരോപിച്ചാണ് കോണ്‍ഗ്രസ് സമരം ശക്തമാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് എടയന്നൂരിലെ തട്ടുകടയ്ക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറികൂടിയായ ഷുഹൈബിന് വെട്ടേല്‍ക്കുന്നത്. ആസ്?പത്രിയില്‍ കൊണ്ടുപോകുംവഴി മരിച്ചു

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

പെരുമ്പാവൂര്‍ കൊലപാതകം- പ്രതികരണം

Jul 30, 2018


mathrubhumi

ആമസോണ്‍ വനാന്തരത്തിലെ ഏകാകിയായ മനുഷ്യന്റെ വീഡിയോ പുറത്ത്

Jul 22, 2018


Abdul Hameed

മകള്‍ക്കെതിരായ സ്ത്രീധന പീഡനം; പിതാവ് മനംനൊന്ത് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍

Oct 6, 2021