സംരക്ഷണം നല്‍കില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയും സംഘവും പുണെയിലേക്ക് മടങ്ങി. പോലീസ് സംരക്ഷണം നല്‍കാത്തതിനെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് തൃപ്തി ദേശായി പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് തൃപ്തിയും സംഘവും ശബരിമല ദര്‍ശനത്തിന് എത്തിയത്. എന്നാല്‍, സംരക്ഷണം നല്‍കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. അക്കാര്യം രേഖാമൂലം എഴുതി നല്‍കിയാല്‍ മടങ്ങിപ്പോകാമെന്ന് തൃപ്തി പോലീസിനെ അറിയിച്ചു. ഇതോടെ സംരക്ഷണം നല്‍കാനാകില്ലെന്ന കാര്യം എഴുതി നല്‍കാമെന്ന് സംസ്ഥാന അറ്റോര്‍ണി പോലീസിനെ അറിയിച്ചു.അതിനിടെ, വൈകിട്ട് നാലുമണിയോടെ മുംബൈയിലേക്ക് മടങ്ങാനുള്ള ആലോചനകള്‍ തൃപ്തിയും സംഘവും നടത്തി. ഒപ്പമുള്ളവരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം മാത്രമേ തീരുമാനം പറയാനാകൂവെന്ന് അവര്‍ പോലീസിനെ അറിയിച്ചു. രാത്രിയോടെ അവരെ തിരിച്ചയയ്ക്കാനുള്ള നീക്കങ്ങള്‍ പോലീസ് തുടങ്ങി. ഇതിനൊടുവിലാണ് അവര്‍ പുണെയിലേക്ക് മടങ്ങാന്‍ തയ്യാറായത്
Share this Article
Related Topics