ശബരിമലയിലെ സുപ്രീം കോടതി വിധി മറികടക്കാന്‍ ഉടന്‍ നിയമ നിര്‍മ്മാണമില്ലെന്ന് സൂചിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. സ്ത്രീ പ്രവേശന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയെ അറിയിച്ചു. ഡോക്ടര്‍ ശശി തരൂരിന്റെയും ആന്റോ ആന്റണിയുടെയും ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഒരു മതത്തിന്റെ ആചാരവുമായി ബന്ധപ്പെട്ട് നിയമ നിര്‍മ്മാണം നടത്തുന്നത് കേന്ദ്ര സര്‍ക്കാരിന് ബുദ്ധിമുട്ടുള്ള കാര്യമാണ്.
Share this Article
Related Topics