ഇന്ത്യയുടെ പി.വി.സിന്ധുവിന് ഒരിക്കല്‍ക്കൂടി ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ അടിതെറ്റി. വനിതാ സിംഗിള്‍സ് ഫൈനലില്‍ മുന്‍ ചാമ്പ്യന്‍ സ്പെയിനിന്റെ കരോലിന മ രിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോറ്റത്. സ്‌കോര്‍: 1921, 2110. ആദ്യ ഗെയിമില്‍ ഓരോ പോയിന്റിനും ഒപ്പത്തിനൊപ്പം പൊരുതിയ സിന്ധു ഒരുവേള 43 എന്ന സ്‌കോറില്‍ ലീഡെടുക്കുകയും ചെയ്തു. എന്നാല്‍, തീര്‍ത്തും ഏകപക്ഷീയമായാണ് സിന്ധു രണ്ടാം ഗെയിം വിട്ടുകൊടുത്തത്. ഒരിക്കല്‍പ്പോലും മരിന് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. നാല്‍പത്തിയഞ്ച് മിനിറ്റാണ് മത്സരം നീണ്ടുനിന്നത്. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടുന്നത്. കഴിഞ്ഞ ഒളിമ്പിക് ഫൈനലിലും സിന്ധു മരിനോട് തോറ്റിരുന്നു.
Share this Article
Related Topics