ഇടുക്കിയില്‍ പുതിയ പവര്‍ഹൗസ് സ്ഥാപിക്കാന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പദ്ധതി. സെപ്റ്റംബര്‍ 26ന് ചേരുന്ന കെ.എസ്.ഇ.ബി ഫുള്‍ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ഫുള്‍ബോര്‍ഡ് യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകുന്ന പക്ഷം പദ്ധതി സര്‍ക്കാരിന് മുന്‍പാകെ അവതരിപ്പിക്കും. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സാധ്യതാ പഠനത്തിന് ആഗോള ടെന്‍ഡര്‍ വിളിക്കും. ഇപ്പോഴുള്ള പവര്‍ഹൗസിന്റെ എതിര്‍വശത്താവും 700 മെഗാവാട്ട് ശേഷിയുള്ള പുതിയ പവര്‍ഹൗസ് സ്ഥാപിക്കുക. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ വെള്ളമുണ്ടെങ്കിലും വൈദ്യുതോത്പാദനത്തിന് മതിയായ സൗകര്യമില്ലാത്തതാണ് വൈദ്യുതി ബോര്‍ഡ് നേരിടുന്ന പ്രധാന വെല്ലുവിളി.
Share this Article
Related Topics