കേരളത്തില്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച. തിരുവനന്തപുരത്ത് പോലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ന്നതായാണ് സംശയം. ലൈസന്‍സില്ലാതെ വയര്‍ലെസ് സെറ്റുകള്‍ കൈവശം വെച്ച ഓഫ്റോഡ് എന്ന സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തി. സ്ഥാപനത്തിനെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കരമന എസ്ഐ പറഞ്ഞു. പോലീസിന്റെ വയര്‍ലസ് സന്ദേശങ്ങളുടെ ഫ്രീക്വന്‍സിയില്‍ മറ്റ് ഫ്രീക്വന്‍സികള്‍ ഇടകലരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം അന്വേഷണം തുടങ്ങിയത്. ബൈക്ക് റെഡ്ഴ്സിന് യാത്രകള്‍ക്കിടെ തമ്മില്‍ ബന്ധപ്പെടാനാണ് വയര്‍ലെസ് സെറ്റുകള്‍ വാങ്ങിയതെന്നാണ് സ്ഥാപനമുടമ റോയി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
Share this Article