ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ. സുപ്രീം കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്. കരാറിലൂടെ കെ.എസ്.ഇ.ബിക്ക് നഷ്ടമുണ്ടായെന്നും ലാവ്‌ലിന്‍ കമ്പനിക്ക് ലാഭമുണ്ടായെന്നും സി.ബി.ഐ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പിണറായി വിജയന്‍ അറിയാതെ കരാറില്‍ മാറ്റം വരില്ല. പിണറായി ലാവ്‌ലിന്‍ കമ്പനിയുടെ അതിഥിയായി കാനഡയില്‍ ഉള്ളപ്പോഴാണ് കരാറില്‍ മാറ്റമുണ്ടായത്. പിണറായിയെയും മറ്റ് രണ്ട് പേരെയും വിചാരണയില്‍ നിന്ന് ഒഴിവാക്കി ഉത്തരവിടുമ്പോള്‍ ഹൈക്കോടതി ഈ വസ്തുതകള്‍ പരിഗണിച്ചില്ല. തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദേശം പിണറായി കാനഡയില്‍ ഉള്ളപ്പോഴാണ് ഉണ്ടായത്.
Share this Article
Related Topics