19 ദിവസത്തെ ഇടവേളക്ക് ശേഷം എണ്ണ കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ത്തി. കര്‍ണാടക തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന ഭീതിയിലാണ് ഇന്ധനവില വര്‍ധന മരവിപ്പിച്ചതെന്ന ആക്ഷേപം ശരിവെക്കുന്നതാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയുള്ള മാറ്റം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം ഏപ്രില്‍ 24നാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ അവസാനമായി മാറ്റമുണ്ടായത്. അതിന് ശേഷം ഇന്ന് തിരുവനന്തപുരത്ത് പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിച്ചത്. ഏപ്രില്‍ 24ന് ശേഷം ആഗോള വിപണിയില്‍ എണ്ണവിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടും അതിനനുസൃതമായി മാറ്റം എണ്ണ കമ്പനികള്‍ വരുത്തിയിരുന്നില്ല. കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ മൂലമാണ് ദിനംപ്രതി മാറ്റം വന്ന് കൊണ്ടിരുന്ന എണ്ണവില തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ച് നിര്‍ത്തിയതെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
Share this Article
Related Topics