തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പി.സി ജോര്‍ജ് എം.എല്‍.എയുടെ അതിക്രമം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ടോള്‍ ചോദിച്ചതില്‍ പ്രകോപിതനായ എം.എല്‍.എ കാറില്‍ നിന്ന് പുറത്തിറങ്ങുന്നതും സ്റ്റോപ് ബാരിയര്‍ തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പി.സി ജോര്‍ജും കാറില്‍ ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരും ടോള്‍ പ്ലാസ ജീവനക്കാരനോട് തര്‍ക്കിക്കുന്നുമുണ്ട്. സ്റ്റോപ് ബാരിയര്‍ തകര്‍ക്കാനും ഇവര്‍ ഒപ്പമുണ്ടായിരുന്നു. സ്റ്റോപ് ബാരിയര്‍ തകര്‍ത്ത എം.എല്‍.എ വാഹനം ഓടിച്ചുപോയി. ചെവ്വാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തൃശൂരില്‍ നിന്നും കൊച്ചിയിലേക്കു വരികയായിരുന്നു അദ്ദേഹം. ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പൊലീസിന് പരാതി നല്‍കി.
Share this Article
Related Topics