പാറ്റൂരില്‍ ഭൂമി തിരിച്ചുപിടിക്കാമെന്ന് ലോകായുക്ത. 4.36 സെന്റ് ഭൂമിയാണ് തിരിച്ചുപിടിക്കേണ്ടത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ലോകായുക്തയുടെ വിധി. അതേസമയം ലോകായുക്തയുടെ വിധി പൂര്‍ണമായും ഫ്‌ളാറ്റ് കമ്പനിക്ക് എതിരല്ല. ലോകായുക്ത വിധിയില്‍ ഏറ്റെടുക്കാമെന്ന് പറയുന്ന ഭൂമി പുറമ്പോക്കാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണ്. ഇത് സ്ഥിരീകരിക്കുന്നു എന്നത് മാത്രമാണ് ഉത്തരവുകൊണ്ടുണ്ടായ നേട്ടം. നേരത്തെ 12 സെന്റ് ഭൂമി ഏറ്റെടുത്തിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ലൈന്‍ കടന്നുപോകുന്നത് ഈ ഫ്‌ളാറ്റിന്റെ നടുവില്‍ കൂടിയായിരുന്നു. ഇത് അവിടെനിന്ന് മാറ്റിയതിന് ശേഷമായിരുന്നു ഫ്‌ളാറ്റ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതാണ് വിവാദത്തിന് കാരണമായത്.
Share this Article
Related Topics