മാവോവാദികളെ സഹായിക്കുന്നത് കോഴിക്കോട്ടെ മുസ്ലീം തീവ്രവാദ സംഘടനകളെന്ന വിവാദ പരാമര്‍ശത്തിന് കൂടുതല്‍ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. താന്‍ ഉദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണെന്ന് പി. മോഹനന്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ മുസ്ലീങ്ങളെ അല്ല താന്‍ വിമര്‍ശിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അവരുടെ പൊതുനിലപാടുകള്‍ സമുദായത്തിനോ മതനിരപേക്ഷ നാടിനോ ഒരിക്കലും ഗുണകരമല്ല. ആര്‍.എസ്.എസിനെയും ഹിന്ദുവര്‍ഗീയവാദത്തിനെയും ശക്തിപ്പെടുത്താനെ അത് ഉപകരിക്കു. മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും പി.മോഹനന്‍ പറഞ്ഞു.
Share this Article
Related Topics