അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതിനേത്തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ തുടരുകയാണ്. എന്നാല്‍ അതിതീവ്രമഴയായി അത് മാറിയില്ല. ന്യൂനമര്‍ദം കേരളത്തില്‍ നിന്ന് അകന്നുപോകുന്ന സാഹചര്യത്തിലാണ് മഴകുറഞ്ഞതും ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട് ജില്ലകളില്‍ പുറപ്പെടുവിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചതും. നിലവില്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Share this Article
Related Topics