കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് രാജ്യവ്യാപകമായി ജനജീവിതത്തെ ബാധിച്ചു. മുംബൈ അടക്കമുള്ള നഗരങ്ങളില്‍ ട്രെയിന്‍ ഗതാഗതവും സ്തംഭിച്ചു. മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രതിപക്ഷ ഐക്യനിര രൂപപ്പെട്ടു എന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഡല്‍ഹിയില്‍ 21 പ്രതിപക്ഷ പാര്‍ട്ടികളുടെ മാര്‍ച്ചിനും ധര്‍ണയ്ക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കി. പഞ്ചാബ് ബന്ദിനെ അനുകൂലിച്ചു. ഒഡീഷ, മഹാരാഷ്ട്ര, ബീഹാര്‍ എന്നിവിടങ്ങളില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. നിലപാട് മാറ്റി ആം ആദ്മി നേതാക്കള്‍ രാഹുലിനൊപ്പം സമരവേദിയിലെത്തി. സിപിഎം ഡല്‍ഹിയില്‍ പ്രത്യേക പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
Share this Article
Related Topics